photo

പാലോട് : ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ വനം വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. വനംവകുപ്പിന്റെ ചുള്ളിമാനൂർ ഫ്‌ളൈയിങ് സ്ക്വാഡിൽ ജോലി ചെയ്യുകയായിരുന്ന പനയമുട്ടം രജി മന്ദിരത്തിൽ രജികുമാരൻനായർ എസ്. എസ് (50) ആണ് മരിച്ചത്. രജികുമാർ 11ന് ജോലി കഴിഞ്ഞു വൈകുന്നേരം 7.30 ഓടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ ചുള്ളിമാനൂർ കഴക്കുന്നിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. എതിരെ വന്ന ഇരുചക്ര വാഹനം രജികുമാറിന് ഇടിച്ചു വീഴ്ത്തുകയായിരുന്നു.. മാതാവ് ശാന്തമ്മ, ഭാര്യ പ്രിയങ്ക. മക്കൾ അഞ്ജന.പി.ആർ, ആർച്ച. പി.ആർ.