കോവളം: തകർന്ന് തരിപ്പണമായ കെ.എസ് റോഡ്,ആഴാകുളം - മുട്ടയ്ക്കാട് റോഡ് എന്നിവയ്ക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.ഐ കോവളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി.കെ.എസ് റോഡിൽ അയ്യങ്കാളി പ്രതിമയ്ക്ക് സമീപം നടന്ന ധർണ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജി.എം.ആദർശ്കൃഷ്ണ ഉദ്ഘാടനം ചെയ്തു.സി.പി.ഐ കോവളം എൽ.സി സെക്രട്ടറി മുട്ടയ്ക്കാട് വേണുഗോപാൽ അദ്ധ്യക്ഷനായിരുന്നു.സി.പി.ഐ കോവളം മണ്ഡലം അസി.സെക്രട്ടറി സി.കെ.സിന്ദുരാജൻ,നഗരസഭ കൗൺസിലർ പനത്തുറ പി.ബൈജു,തിരുവല്ലം എൽ.സി സെക്രട്ടറി വെള്ളാർ സാബു,കെ.വിക്രമൻ,ഷീല അജിത്ത്,ബി.ശിശുപാലൻ,ജെ.റോയ്,ബിജു.സി.എസ്,ജി.എസ്.കിഷോർ,ആർ.അനിത,നൗഫൽ തുടങ്ങിയവർ സംസാരിച്ചു.