party

തിരുവനന്തപുരം: മുനമ്പത്ത് ഭൂമിക്കുവേണ്ടി പാവപ്പെട്ടവർ നടത്തുന്ന സമരത്തെ വർഗീയവത്കരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സോഷ്യലിസ്റ്റ് പാർട്ടി അഖിലേന്ത്യാ പ്രസിഡന്റ് തമ്പാൻ തോമസ് പറഞ്ഞു. മുനമ്പം സമരം വർഗീയവത്ക്കരിക്കരുതെന്നാവശ്യപ്പെട്ട് സോഷ്യലിസ്റ്റ് പാർട്ടി സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കായിക്കര ബാബു അദ്ധ്യക്ഷനായിരുന്നു.പാളയം ഇമാം ഡോ.ഷുഹൈബ് മൗലവി,ഫാ.യൂജിൻ പെരേര,സി.പി.ജോൺ,ടോമി മാത്യു,പ്രൊഫ.ജോർജ് ജോസഫ്,കെ.എസ്.സജിത്,അടൂർ റോയ് എന്നിവർ പങ്കെടുത്തു.സമാധാന പ്രതിജ്ഞയുമെടുത്തു.