തിരുവനന്തപുരം : കേശവദേവ് റോഡ് റസിഡന്റ്സ് അസോസിയേഷന്റെയും മുടവൻമുകൾ ജ്യോതിദേവ് ഡയബറ്റിസ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 23, 24 തീയതികളിൽ സൗജന്യ രോഗനിർണയ ബോധവത്കരണ ചികിത്സ ക്യാമ്പ് നടത്തും.23ന് രാവിലെ 7.30 മുതൽ രണ്ടുവരെ കേശവദേവ് റോഡ് റസി. അസോസിയേഷന്റെ ഓഫീസിൽ വച്ച് പ്രമേഹം, ബി.പി, കിഡ്നി ഫംഗ്ഷൻ, ലിവർ ഫംഗ്ഷൻ, എച്ച്.ബി. എ 1 സി ഉൾപ്പെടെയുള്ള പരിശോധനയ്ക്കുള്ള രക്ത സാമ്പിളുകൾ ശേഖരിക്കും.24ന് ജ്യോതിദേവ് ഡയബറ്റിസ് സെന്ററിൽ വച്ച് രാവിലെ 11.30ന് ഡോ. ജ്യോതിദേവ് കേശവദേവ് ഉൾപ്പെടെ വിദഗ്ദ്ധ ഡോക്ടർമാർ ബോധവത്കരണ ക്ളാസെടുക്കും.