
തിരുവനന്തപുരം:വഖഫ് അധിനിവേശത്തിന്റെ പേരിൽ പീഡനം അനുഭവിക്കുന്ന മുനമ്പത്തെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പരുത്തിപ്പള്ളി സുരേന്ദ്രൻ ആദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ആർ.എം അജി,ജനറൽ സെക്രട്ടറി രാജേഷ് നെടുമങ്ങാട്,കൗൺസിലർ ഡി. പ്രേംരാജ്,അഡ്വ.വേണുകാരണവർ,ആലുവിള അജിത്ത്, ഉഷാശിശുപാലൻ,കെ.പി.അമ്പീശൻ,അഡ്വ.പ്രദീപ് കുറുന്താളി,ആർ.ഡി.ശിവാനന്ദൻ, വീരണകാവ് സുരേന്ദ്രൻ,ജി.ശിശുപാലൻ,ഡി.വിപിൻ രാജ് എന്നിവർ സംസാരിച്ചു.