
അമരവിള: അമരവിള എൽ.എം.എസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ഗൈഡ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പ് ചെറുവാരക്കോണം സി.എസ്.ഐ കോളേജ് ഒഫ് എഡ്യൂക്കേഷനിൽ പാറശാല പൊലീസ് ഇൻസ്പെക്ടർ എസ്.എസ്.സജി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് പ്രൊജക്ടിന്റെ ഭാഗമായി ടെന്റ്, ബ്രിഡ്ജ്, ടവർ എന്നിവ നിർമ്മിക്കുന്നതിനും പാചകം, യോഗ എന്നിവയിലും പരിശീലനം നൽകി. ജില്ലാ ഓർഗനൈസിംഗ് കമ്മിഷണർ എസ്.ബിജുകുമാർ, പി.ടി.എ പ്രസിഡന്റ് ടി.ജഗൽ പ്രസാദ്, സ്കൗട്ട് മാസ്റ്റർ ആർ.സലിംരാജ്,റെയ്ഞ്ചർ ലീഡർ സിമി.കെ.എസ്.ആനന്ദ്, ക്യാമ്പ് ലീഡർ ബിൻസിൽ,മോഹൻരാജ് എന്നിവർ നേതൃത്വം നൽകി.