തിരുവനന്തപുരം: കൗമാരക്കാരായ വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സൗഹൃദ ക്ലബിന്റെ നേതൃത്വത്തിൽ എസ്.എം.വി.സ്‌കൂളിൽ നടന്ന സൗഹൃദ ദിനാഘോഷം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ഷാനിബാ ബീഗം ഉദ്ഘാടനം ചെയ്തു.

ലയോമിത്ര എക്സ്റ്റൻഷൻ സർവീസ് ചെയർമാൻ ഷാൾ സോമൻ, സ്‌കൂളിലെ സീനിയർ അസിസ്റ്റന്റ് ദീപ.സി, പ്രിൻസിപ്പൽ കല്പനാചന്ദ്രൻ, സൗഹൃദ കോർഡിനേറ്റർ സവിതാംബിക എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളായ ദേവനാരായണൻ,​ മുഹമ്മദ് അർഷിത് എന്നിവർ സൗഹൃദ ക്ലബിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.