
നെടുമങ്ങാട് : വർഗീയതയ്‌ക്കെതിരെ സന്ധിയില്ലാത്ത സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും കേരളത്തിൽ വർഗീയതയ്ക്ക് വളം വച്ചു നൽകുന്നത് കോൺഗ്രസാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് പറഞ്ഞു. സി.പി.എം നെടുമങ്ങാട് ഏരിയ സമ്മേളനത്തിന്റെ സമാപന പൊതുയോഗവും റെഡ് വോളന്റിയർ മാർച്ചും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പഴകുറ്റിയിൽ നിന്നാരംഭിച്ച റെഡ് വോളന്റിയർ മാർച്ചിലും ബഹുജനറാലിയിലും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.ചന്തമുക്കിൽ നടന്ന സമാപന സമ്മേളനത്തിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം ആർ.ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം നെടുമങ്ങാട് ഏരിയ സെക്രട്ടറി കെ.പി.പ്രമോഷ് സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ, ജില്ലാ സെക്രട്ടേറിയറ്റംഗം ഡോ.ഷിജൂഖാൻ, മുൻ ഏരിയ സെക്രട്ടറി ചെറ്റച്ചൽ സഹദേവൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്.എസ്.ബിജു, പി.ഹരികേശൻ നായർ,എസ്.ആർ.ഷൈൻലാൽ,കെ.റഹിം,പദ്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ക്യാപ്‌ഷൻ....സി.പി.എം നെടുമങ്ങാട് ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന റെഡ് വോളന്റിയർ മാർച്ചും ബഹുജനറാലിയും സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു