ko

കോവളം : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നിർമ്മാണ തൊഴിലാളി കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചു. കവടിയാർ കുറവൻകോണം ചന്തയ്ക്ക് സമീപം താമസിക്കുന്ന എസ്. സുരേഷ് സോളമൻ (61) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3 ഓടെ വാഴമുട്ടം ബൈപാസിന് സമീപം മഞ്ചാടി ഭാഗത്തായിരുന്നു അപകടം.വിഴിഞ്ഞത്തു നിന്നു വെട്ടുകാട് ഭാഗത്തേക്കു പോവുകയായിരുന്ന ബസ് സുരേഷ് സോളമന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.ഭാര്യ: ബിന്ദു. മക്കൾ: വരുൺ, ദിയ.