1

തിരുവനന്തപുരം:ആലപ്പുഴയിൽ വിജയലക്ഷ്മിയെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ വിജയലക്ഷമിയുടെ ഫോൺ ലഭിച്ചത് കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ ഉണ്ണികൃഷ്ണനും ഡ്രൈവർ രാജീവിനുമാണ്.കണ്ണൂർ ഡിപ്പോയിലെ കണ്ണൂർ എറണാകുളം ബസിലാണ് ഫോൺ ഉപേക്ഷിച്ച നിലയിൽ ഇവർക്ക് ലഭിച്ചത്.ബസ് എറണാകുളത്ത് എത്തിയപ്പോൾ

ഫോൺ ബസിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ഉണ്ണികൃഷ്ണൻ ഡ്രൈവർ രാജീവിനോട് കാര്യം പറഞ്ഞു.തുടർന്ന് ഇരുവരും ചേർന്ന് ഓഫായ ഫോൺ ഓണാക്കി. സ്റ്റേഷൻ മാസ്റ്ററെ ഏൽപ്പിക്കാൻ തീരുമാനിച്ചു.ഫോൺ ഓണായതോടെ അതിലേക്ക് വിജയലക്ഷ്മിയുടെ ബന്ധുവിന്റെ കാൾ വന്നു.തുടർന്നാണ് വിജയലക്ഷ്മിയുടെ തിരോധാനം മനസിലാക്കുന്നത്.തുടർന്ന് ഇരുവരും ഫോൺ പൊലീസിന് കൈമാറുകയായിരുന്നു.