
വർക്കല: സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി എസ്.സി,എസ്.ടി നഗറുകളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി ഇടവ തോട്ടുംമുഖം അംബേദ്കർ ഗ്രാമത്തിൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് ഉദ്ഘാടനം ചെയ്തു.വർക്കല ബ്ലോക്ക് പഞ്ചായത്ത്,ഇടവ ഗ്രാമപഞ്ചായത്ത്, ഇടവ ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ നേതൃത്വത്തിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക വികസന വകുപ്പുകളുടെ സഹകരണത്തോടെയാണ് ക്യാമ്പ്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ.ആർ.എസ് കുമാർ ,വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ , സുനിത. എസ്.ബാബു, ബിന്ദു .സി, ജെസ്സി.ആർ, സിമിലിയ. എ, സജികുമാർ. എസ്, ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ രശ്മി.ആർ.ജെ എന്നിവർ സംസാരിച്ചു.