
ആറ്റിങ്ങൽ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ആറ്റിങ്ങൽ നഗരസഭയിൽ വാർഡ് വിഭജനം പൂർത്തിയാക്കി കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നിലവിലുള്ളതിനേക്കാൾ ഒരു വാർഡ് കൂട്ടി 32 ആയി. കുഴിമുക്കാണ് പുതുതായി രൂപീകരിച്ച വാർഡ്. പച്ചക്കുളം, പാലസ്,തോട്ടവാരം,കൊട്ടിയോട് എന്നീ വാർഡുകൾ വിഭജിച്ചാണ് പുതിയ വാർഡ് രൂപീകരിച്ചത്. ജനസംഖ്യാനുപാതികമായി മറ്റ് വാർഡുകളിലും അതിർത്തി വ്യത്യാസം ഉണ്ടായിട്ടുണ്ട്. നഗരസഭയുടെ വാർഡ് അതിർത്തികൾ പുനർ നിർണയം സംബന്ധിച്ച് കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബർ 3 വരെ ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കോ നേരിട്ടോ, തപാൽ മുഖേനയോ നൽകണം.
നിലവിൽവന്ന വാർഡുകൾ
1 കൊച്ചുവിള, 2. ആലംകോട്, 3. പൂവമ്പാറ, 4. എൽ.എം.എസ്, 5. കരിച്ചയിൽ, 6. തച്ചൂർക്കുന്ന്, 7. ആറാട്ടുകടവ്, 8. അവനവഞ്ചേരി, 9. ഗ്രാമം, 10. വേലാംകോണം, 11. കച്ചേരി, 12. മനോമോഹനവിലാസം, 13. അമ്പലംമുക്ക്, 14. കോസ്‌മോഗാർഡൻസ്, 15. ചിറ്റാറ്റിൻകര, 16. വലിയകുന്ന്, 17. മാമം, 18. ഐ.ടി.ഐ, 19. പാർവതീപുരം, 20. കാഞ്ഞിരംകോണം, 21. രാമച്ചംവിള, 22. ചെറുവള്ളിമുക്ക്, 23. കൊടുമൺ, 24. പാലസ്, 25. കുന്നത്ത്, 26. ടൗൺ, 27. പച്ചംകുളം, 28. കുഴിമുക്ക്, 29. തോട്ടവാരം, 30. കൊട്ടിയോട്, 31. ടൗൺഹാൾ, 32. മേലാറ്റിങ്ങൽ.
അഴിമതിയെന്ന് ബി.ജെ.പി
തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ പഞ്ചായത്തുകളിൽ അഴിമതിയെന്ന് ബി.ജെ.പി. വാർഡ് വിഭജനം മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനം നോക്കിയാണ് വിഭജിച്ചത്. പുതിയ വാർഡ് രൂപീകരിച്ചപ്പോൾ സി.പി.എമ്മിന് മേൽക്കോയ്മയുള്ള ഭാഗങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് പുതിയ വാർഡുകൾക്ക് രൂപം നൽകി. മറ്റു വാർഡുകളിൽ ബി.ജെ.പിയുടെ അനുഭാവികളായിട്ടുള്ള ഭാഗം മറ്റു വാർഡുകളിലേക്ക് കൂട്ടിച്ചേർത്തു. സി.പി.എം അനുഭാവ വാർഡാക്കുക എന്ന ലക്ഷ്യംവച്ച് പാർട്ടി നേതാക്കൾ പുതിയ വാർഡുകളുടെ അതിരുനിർണയം ഇടത് ഉദ്യോഗസ്ഥർ തയാറാക്കിയ വിഭജനമാണിത്, അതിരുകൾ റോഡോ ഇടവഴിയോ, തോടൊ, നദിയോ, ആകണമെന്ന നിയമത്തെ, ലംഘിച്ചു കൊണ്ടാണ് അതിരുകൾ നിർണയിച്ചതെന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് പറഞ്ഞു.
മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ
മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ വാർഡ് വിഭജനത്തിൽ രണ്ട് വാർഡുകൾ കൂടി.22 വാർഡായി. താഴെഇളമ്പ, പണയിൽക്കട എന്നിവയാണ് പുതിയ വാർഡുകൾ. പാറയടി വാർഡിനെ വലിയവിളമുക്ക് എന്നും, കൈപ്പള്ളിക്കോണം വാർഡിനെ തേമ്പ്രകോണം എന്നു പുനർ നാമകരണം ചെയ്തിട്ടുണ്ട്.
വാർഡുകൾ
1.നെല്ലിമൂട്, 2.വാസുദേവപുരം, 3.താഴെ ഇളമ്പ, 4.കല്ലിന്മൂട്, 5. പള്ളിയറ, 6.അയിലം, 7. പിരപ്പൻകോട്ടുകോണം, 8. വലിയവിളമുക്ക്, 9.പൊയ്തമുക്ക്, 10.മുദാക്കൽ, 11.വാളക്കാട്, 12.ചെമ്പൂർ, 13.കട്ടിയാട്, 14കുരിക്കകം, 15തേമ്പ്രക്കോണം, 16. ഊരുപൊയ്ക, 17.ഇടക്കോട്,18.കോരാണി, 19.കട്ടയിൽക്കോണം, 20.പണയിൽക്കട, 21.പരുത്തി, 22.കൈപ്പറ്റിമുക്ക്.