aadhilafsal

നെടുമങ്ങാട്: കല്ലിയോട് അശ്വതി ഭവനിൽ അശ്വതിയുടെ വീടു കുത്തിത്തുറന്നു മോഷണം നടത്തിയ കേസിൽ പനവൂർ വില്ലേജിൽ കല്ലിയോട് ആസിയ മൻസിൽ എസ്.അഫ്സൽ(18),ആനാട് വില്ലേജിൽ മൂഴി പഴയ കിടങ്ങ് വീട്ടിൽ എസ്.ആദിൽ(19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇലക്ട്രോണിക് സാധനങ്ങൾ, പാത്രങ്ങൾ കിണറ്റിലെ പമ്പ് സെറ്റ് ഉൾപ്പെടെ 25,000 രൂപ വിലവരുന്ന സാധനങ്ങളാണ് മോഷ്ടിച്ചത്. മരം വീണ് വീട് നശിച്ചതിനാൽ വട്ടറതലയുള്ള കുഞ്ഞമ്മയുടെ വീട്ടിലാണ് അശ്വതി താമസിച്ചിരുന്നത്. എല്ലാ ആഴ്ചയിലും വീട് വൃത്തിയാക്കാൻ പോകുമായിരുന്നു. കഴിഞ്ഞ 17ന് വീട്ടിലേക്ക് വന്നപ്പോൾ വാതിലുകൾ തുറന്നു കിടക്കുന്നതു കണ്ടു. മോഷണ വിവരം അയൽവാസികളോട് പറഞ്ഞപ്പോഴാണ് സ്ഥലവാസിയായ അഫ്സൽ കൂട്ടുകാരോടൊപ്പം സാധനങ്ങൾ ചാക്കിലാക്കി കൊണ്ടുപോകുന്നത് കണ്ടതായി വിവരം ലഭിച്ചത്.എസ്.എച്ച്.ഒ രാജേഷ് കുമാർ, എസ്.ഐമാരായ സന്തോഷ് കുമാർ, ഓസ്റ്റിൻ ഡെന്നിസൺ, നിസാറുദ്ദീൻ, എ.എസ്.ഐ ഷീബ, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.