ആറ്റിങ്ങൽ: ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായി എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ നേതൃസംഗമം 23ന് വൈകിട്ട് 3ന് യൂണിയൻ ഹാളിൽ ചേരും. യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് ഉദ്ഘാടനം ചെയ്യും.യൂണിയൻ വൈസ് പ്രസിഡന്റ് വി.ഷാജി അദ്ധ്യക്ഷത വഹിക്കും.യൂണിയൻ കൗൺസിലർമാർ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ വനിതാസംഘം,യൂണിയൻ ഭാരവാഹികൾ,യൂത്ത്മൂവ്‌മെന്റ് യൂണിയൻ ഭാരവാഹികൾ, സൈബർസേന യൂണിയൻ ഭാരവാഹികൾ മറ്റ് പോഷക സംഘടനാനേതാക്കൾ,ശാഖ പ്രസിഡന്റ്,വൈസ് പ്രസിഡന്റ്, സെക്രട്ടറി, ശാഖ വനിതാസംഘം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂത്ത്മൂവ്‌മെന്റ് ശാഖ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി കുടുംബ യൂണിറ്റ് കൺവീനർമാർ, ജോയിന്റ് കൺവീനർമാർ, മൈക്രോഫിനാൻസ് യൂണിറ്റ് കൺവീനർമാർ, ശാഖ സൈബർ സേന ഭാരവാഹികൾ മറ്റ് പോഷക സംഘടന ഭാരവാഹികളും പങ്കെടുക്കുമെന്ന് യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് അറിയിച്ചു.