കല്ലമ്പലം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റിന്റെ പൊതു സമ്മേളനവും സമ്മാനദാനവും ഇന്ന് വൈകിട്ട് 4 ന് കല്ലമ്പലം ജംഗ്ഷനിൽ നടക്കും.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.ജില്ലാ ജനറൽസെക്രട്ടറി ബി.ജോഷി ബാസു അദ്ധ്യക്ഷത വഹിക്കും.യൂണിറ്റ് പ്രസിഡന്റ് ബി.മുഹമ്മദ്‌ റാഫി സ്വാഗതവും യൂണിറ്റ് ജനറൽസെക്രട്ടറി എൻ.സുരേഷ് കുമാർ നന്ദിയും പറയും.ഒ.എസ്.അംബിക എം.എൽ.എ,സി.ധനീഷ് ചന്ദ്രൻ,മുൻ എം.എൽ.എ വർക്കല കഹാർ തുടങ്ങിയവർ പങ്കെടുക്കും.