തിരുവനന്തപുരം : ജീവിതത്തിൽ നേരിടുന്ന എല്ലാ പ്രതിസന്ധികളും വിദ്യാഭ്യാസത്തിലൂടെ മറികടക്കാനാകുമെന്നും, കുട്ടിക്കാലത്ത് ദാരിദ്രം അനുവഭിക്കേണ്ടിവന്നാലും കുട്ടികൾ നേടുന്ന വിദ്യാഭ്യാസത്തിലൂടെ അതെല്ലാം ഇല്ലാതാകുമെന്നും വി.കെ.പ്രശാന്ത് എം.എൽ.എ പറഞ്ഞു.കേരളകൗമുദിയും ബോധപൗർണമി ക്ലബും,റോട്ടറി ക്ലബും ചേർന്ന് കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.113വർഷം പാരമ്പര്യമുള്ള പത്രമായ കേരളകൗമുദിയുടെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാണ് ഇത്തരം പരിപാടികളെന്നും അദ്ദേഹം പറഞ്ഞു.വർത്തമാനകാലത്ത് നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യവിപത്താണ് ലഹരിയെന്നും വിദ്യാർത്ഥികൾ അതിൽപ്പെടാതെ സൂക്ഷിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ബി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി സീനിയർ സർക്കുലേഷൻ മാനേജർ എസ്. സേതുനാഥ് ബോധപൗർണമി സന്ദേശം നൽകി.റോട്ടറി ക്ലബ് ട്രിവാൻഡ്രം ഡിസ്ട്രിക്ട് ചീഫ് ഓർഗനൈസർ ഷാജി.സി, റോട്ടറി ക്ലബ് ട്രിവാൻഡ്രം മെട്രോ സെക്രട്ടറി ഡോ.വിദ്യാ പണിക്കർ റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവർണർ സോൺ 7 ആർ.സുരേഷ് കുമാർ, കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ പ്രസന്നകുമാർ.എസ്, എൽ.കൃഷ്ണകുമാരി, എം.കുമാരൻ, ജയശ്രീ കുമാരൻ എന്നിവർ പങ്കെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ എം.എസ്.മീര സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.ജെ.രാധിക നന്ദിയും പറഞ്ഞു.