
സൗബിൻ ഷാഹിർ , ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രാവിൻകൂട് ഷാപ്പ് റിലീസ് മാറ്റി.
ഡിസംബർ 19ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. അതേസമയം ദിലീഷ് പോത്തൻ, അനുരാഗ് കശ്യാപ്, വാണിവിശ്വനാഥ്, വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന റൈഫിൾ ക്ളബ് ഡിസംബർ 19 ന് തിയേറ്ററിൽ. ഹനുമാൻ കൈന്റ്, റംസാൻ മുഹമ്മദ്, ഉണ്ണിമായ പ്രസാദ്, വിജയ രാഘവൻ , വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭിലക്ഷ്മി, വിനീത് കുമാർ, രാമു, പൊന്നമ്മ ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ ആതിര ദിൽജിത്ത്.