
അല്ലു അർജുൻ ചിത്രം പുഷ്പ 2ന് കേരളത്തിൽ ഇതുവരെ 82 ഫാൻസ് ഷോകൾ. ഷോകളുടെ എണ്ണം ഇനിയും ഉയരുമെന്ന് കേരളത്തിലെ വിതരണക്കാരായ ഇഫോർ എന്റർ ടെയ്ൻമെന്റ് അറിയിച്ചു. 14 ജില്ലകളിലും ഫാൻസ് ഷോകളുണ്ട്.
ഡിസംബർ5ന് പുലർച്ചെ നാലിന് ആദ്യ പ്രദർശനം.24 മണിക്കൂറും പ്രദർശനം ഉണ്ടാകും. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. പുഷ്പ റിലീസ് ചെയ്ത നാല് വർഷത്തിനുശേഷമാണ് രണ്ടാംഭാഗംഎത്തുന്നത്.
ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് രണ്ടാംഭാഗത്തിൽ കൂടുതൽ പ്രാധാന്യം ഉണ്ടാകും.
ജഗദീഷ് പ്രതാപ് ഭണ്ഡാരി,ജഗപതി ബാബു, പ്രകാശ് രാജ്, സുനിൽ, അനസുയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മൈത്രി മൂവി മേക്കേഴ്സ് , സുകുമാർ റൈറ്റിംഗ് എന്നീ ബാനറിൽ നിർമ്മാണം.