
പൊങ്കൽ റിലീസായി ഒരുങ്ങുന്ന അജിത്ത് ചിത്രം വിടാമുയർച്ചിയുടെ ടീസർ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ശബരിമലയിൽ ബാനർ ഉയർത്തി പ്രതിഷേധിച്ച് അജിത് ആരാധകർ.
'അജിത് കടവുളേ' എന്ന മുദ്രാവാക്യം വിളിച്ചാണ് ശബരിമല ക്ഷേത്ര സന്നിധിയിൽ ആരാധകർ ബാനർ ഉയർത്തിയത്. ചിത്രത്തിന്റെ ടീസറാണ് ആരാധകർ ആവശ്യപ്പെടുന്നത്.
ക്ഷേത്ര പരിസരം പ്രതിഷേധിക്കാനുള്ള ഇടമല്ലെന്നും ഇത്തരം ആരാധകരുടെ പ്രവണതകളെ പ്രോത്സാഹിപ്പിക്കരുതെന്നും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
മങ്കാത്ത എന്ന ബ്ളോക് ബസ്റ്റർ ചിത്രത്തിനുശേഷം അജിത് - അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന ചിത്രം ലൈക പ്രൊഡക്ഷൻസാണ് നിർമ്മാണം. മഗിഴ് തിരുമേനിയുടെ സംവിധാനത്തിലാണ് വിടാമുയർച്ചി ഒരുങ്ങുന്നത്.