1

നാഗർകോവിൽ: റൂറൽ അഗ്രിക്കൾച്ചറൽ വർക്ക് എക്‌സ്പീരിയൻസിന്റെ ഭാഗമായി സോളവംപാളയം പഞ്ചായത്തിൽ കർഷകത്തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിതായി ഗ്രാമീണ പങ്കാളിത്ത വിലയിരുത്തൽ നടത്തി. അമൃത കാർഷിക കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥികളായ ജ്യോതിക ജയൻ, പ്രതീക്ക്.അർ.എസ് എന്നിവരുടെ നേതൃത്വത്തിൽ പതിനൊന്നംഗ സംഘമാണ് കർഷകത്തൊഴിലാളികളുടെ ദൈനംദിന പ്രവർത്തനങ്ങൾ അവലോകനം ചെയ്തത്. വിവരങ്ങളുടെ അടിസ്ഥാനത്തിൽപ്രതിദിന കലണ്ടർ തയ്യാറാക്കി.കോളേജ് ഡീൻഡോക്ടർ സുധീഷ് മണാലിൽ, റാവെ കോ-ഓർഡിനേറ്റർ ഡോ.ശിവരാജ്‌.പി,അസിസ്റ്റന്റ് പ്രൊഫ.ഡോ.സത്യപ്രിയ.ഇ,ഗ്രൂപ്പ്‌ ഫെസിലിറ്റേറ്റർമാരായ ഡോ.സുരേഷ്‌കുമാർ.അർ,ഡോ.വിനോദിനി,ഡോ.ശിവശബരി.കെ എന്നിവർ നേതൃത്വം നൽകി.