
ആറ്റിങ്ങൽ : സി.പി.എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം. പ്രദീപിനെ തിരഞ്ഞെടുത്തു. വി.എസ് ഗ്രൂപ്പുകാരനായിരുന്നു.1979 ൽ പാർട്ടി അംഗത്വം, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി,തുടർന്ന് ഏരിയ കമ്മിറ്റി അംഗം. 2010-15 ൽ നഗരസഭയുടെ വൈസ് ചെയർമാൻ, 2015-20 വരെ ചെയർമാൻ , തുടർച്ചയായി 27 വർഷം നഗരസഭാ കൗൺസിലർ. ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗം തുടങ്ങിയ നിലയിൽ പ്രവർത്തിച്ചു. നിരവധി തവണ ജയിൽവാസം അനുഭവിച്ചു.ഏരിയ കമ്മിറ്റി അംഗങ്ങളായി എം. ലെനിൻ, എം.പ്രദീപ് ,ആർ. രാജു, വേണുഗോപാലൻ നായർ, അഞ്ചു , വിജയകുമാർ, സരിത, മണികണ്ഠൻ , അഫ്സൽ മുഹമ്മദ്, വ്യാസൻ, ചന്ദ്രൻ,ഒ.എസ്.അംബിക എം.എൽ.എ, ദിനേശ്,എം. മുരളി ,വിഷ്ണു ചന്ദ്രൻ ,ദേവരാജൻ, അറഫ് അനൂപ് ,പയസ്, ലൈജൂ , ബി. രാജീവ്, സുനിൽ എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തിന്റെ സമാപനം കുറിച്ച് വൈകിട്ട് 5 ന് മാമം മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി.എൻ. സീമ ഉദ്ഘാടനം ചെയ്യും.