
തിരുവനന്തപുരം: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണാർത്ഥം യു.എസ്.ടി തിരുവനന്തപുരം കേന്ദ്രം ഭക്ഷ്യമേള യമ്മി എയ്ഡ് 2024
സംഘടിപ്പിച്ചു.സമാഹരിച്ച 4.70 ലക്ഷം രൂപ ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമായി നൽകുന്നതിനൊപ്പം യു.എസ്.ടിയിലെ മറ്റൊരു കൂട്ടായ്മയായ കളർ റോസ് ടീമുമായി സഹകരിച്ചുള്ള സേവനപ്രവർത്തനങ്ങൾക്കും വിനിയോഗിക്കും.യു.എസ്.ടി തിരുവനന്തപുരം കേന്ദ്രത്തിലെ വനിതാ ജീവനക്കാരുടെ ഉന്നമനത്തിനുള്ള നെറ്റ്‌വർക്ക് ഒഫ് വിമൻ അസോസിയേറ്റ്സിന്റെ (നൗ യു) ആഭിമുഖ്യത്തിലാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.27ടീമുകൾ മാറ്റുരച്ചു.6000 യു.എസ്.ടി ജീവനക്കാർ പങ്കെടുത്തു.ഓ ബൈ താമരയിലെ ഷെഫ് സുരേഷ്,പൂമരം കിച്ചൺ ഷെഫ് സുകിൽ റാം,സീനിയർ ന്യൂട്രീഷനിസ്റ്റും ഹെൽത്ത് കോച്ചുമായ ഗൗരികൃഷ്ണ എന്നിവരായിരുന്നു വിധികർത്താക്കൾ.