വെഞ്ഞാറമൂട്: നെഹ്റു യൂത്ത് സെന്റർ ആൻഡ് ദൃശ്യ ഫൈൻ ആർട്സ് സൊസൈറ്റി സംയുക്തമായി സംഘടിപ്പിക്കുന്ന അഡ്വ.വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക 16-ാമത് സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം നവംബർ 30 മുതൽ ഡിസംബർ 8 വരെ മാണിക്കോട് ക്ഷേത്രത്തിന് സമീപമുള്ള മേള ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 30ന് വൈകിട്ട് 5.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മുൻ മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ രാമചന്ദ്രൻ സ്മാരക പ്രതിഭാ പുരസ്കാരം പയ്യന്നൂർ മുരളിയ്ക്ക് സമ്മാനിക്കും. ഗോകുലം ഗോപാലൻ മുഖ്യാതിഥിയാകും. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷനാകും. 7.30ന് മത്സര നാടകം സ്വന്തം നാമധേയത്തിൽ. 1ന് വൈകിട്ട് 5.30ന് സെമിനാർ,​ മുഖ്യ പ്രഭാഷണം സുമേഷ് കൃഷ്ണൻ.7.30ന് മത്സര നാടകം വെളിച്ചം. 2ന് വൈകിട്ട് 5.30ന് സെമിനാർ,​ ഇന്ദുഗോപൻമുഖ്യ പ്രഭാഷണം നടത്തും. 3ന് വൈകിട്ട് 5.30ന് സെമിനാർ. ബൈജുചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. 4ന് വൈകിട്ട് 5.30ന് സെമിനാർ. വി. ഷിനിലാൽ മുഖ്യ പ്രഭാഷണം നടത്തും. 7.30ന് മത്സര നാടകം. 5ന് വൈകിട്ട് 5.30ന് സെമിനാർ. സന്ധ്യാരാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. 7.30ന് മത്സര നാടകം. 6ന് വൈകിട്ട് 5.30ന് സെമിനാർ. വിജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. 7.30ന് നാടകം. 7ന് രാത്രി 7.30ന് പ്രദർശന നാടകം. 8ന് വൈകിട്ട് 5.30ന് സമാപന സമ്മേളനവും അവാർഡ് വിതരണവും മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷനാകും. സുരാജ് വെഞ്ഞാറമൂടിന്റെ നേതൃത്വത്തിൽ മെഗാഷോയും നടക്കും. വാർത്ത സമ്മേളനത്തിൽ ഡി.കെ. മുരളി എം.എൽ.എ, എസ്.അനിൽ, പി. ജി.സുധീർ, അശോക് ശശി, ദിലീപ് സിതാര തുടങ്ങിയവർ പങ്കെടുത്തു.