p

തിരുവനന്തപുരം;സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ. പോളിടെക്നിക് കോളേജുകൾ) ലക്ചറർ ഇൻ പ്രിന്റിംഗ് ടെക്‌നോളജി (കാറ്റഗറി നമ്പർ 512/2022) തസ്തികയിലേക്ക് 27, 28 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.


സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ സിവിൽ എൻജിനിയറിംഗ് (ഗവ. പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 251/2022) തസ്തികയിലേക്ക് 27, 28, 29 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.


സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ് 3 (കാറ്റഗറി നമ്പർ 33/2023) തസ്തികയിലേക്ക് 27, 28, 29 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.


കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 591/2023) തസ്തികയിലേക്ക് 27നും ഹൈസ്‌കൂൾ ടീച്ചർ അറബിക് (കാറ്റഗറി നമ്പർ 702/2023) തസ്തികയിലേക്ക് 28 നും പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.

ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി.
പു​തി​യ​ ​പ​രീ​ക്ഷ​ ​തീ​യ​തി​ക​ളാ​യി

കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ 2022​ ​അ​ഡ്മി​ഷ​ൻ​ ​യു.​ജി,​ ​പി.​ജി​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ക​ളും​ 2023​ ​ജ​നു​വ​രി​ ​അ​ഡ്മി​ഷ​ൻ​ ​യു.​ജി​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ക​ളും​ 2024​ ​ജ​നു​വ​രി​ ​അ​ഡ്മി​ഷ​ൻ​ ​യു.​ജി​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ക​ളും​ ​പു​നഃ​ക്ര​മീ​ക​രി​ച്ച​ ​പ​രീ​ക്ഷ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​കാ​രം​ ​ഡി​സം​ബ​ർ​ 14​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കും.
സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്ന് ​അ​റി​യി​പ്പ് ​ല​ഭി​ച്ച​തി​ന് ​ശേ​ഷം​ ​എ​ക്‌​സാ​മി​നേ​ഷ​ൻ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​ഡാ​ഷ് ​ബോ​ർ​ഡി​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ 19​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​സീ​റ്റു​ക​ൾ​ ​വ​ർ​ദ്ധി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ ​മാ​റു​ന്ന​തി​നും​ ​സൂ​പ്പ​ർ​ ​ഫൈ​നോ​ടു​കൂ​ടി​ ​പ​രീ​ക്ഷാ​ ​ര​ജി​സ്‌​ട്രേ​ഷ​നും​ 21​ ​മു​ത​ൽ​ 27​ ​വ​രെ​ ​അ​വ​സ​ര​മു​ണ്ട്.
പ​രീ​ക്ഷാ​കേ​ന്ദ്രം​ ​തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള​ ​ര​ണ്ട് ​അ​വ​സ​ര​ങ്ങ​ളും​ ​വി​നി​യോ​ഗി​ച്ച​വ​ർ​ ​മേ​ൽ​പ്പ​റ​ഞ്ഞ​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ​മാ​റാ​ൻ​ ​എ​ൻ​റോ​ൾ​മെ​ന്റ് ​ന​മ്പ​ർ,​ ​പേ​ര്,​ ​ഫോ​ൺ​ ​ന​മ്പ​ർ,​ ​ഇ​-​മെ​യി​ൽ​ ​ഐ.​ഡി,​ ​തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ ​പ​രീ​ക്ഷാ​കേ​ന്ദ്രം,​ ​പു​തു​താ​യി​ ​തി​ര​ഞ്ഞെ​ടു​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​പ​രീ​ക്ഷാ​കേ​ന്ദ്രം​ ​എ​ന്നീ​ ​വി​വ​ര​ങ്ങ​ൾ​ ​അ​ട​ങ്ങി​യ​ ​അ​പേ​ക്ഷ​ ​d​e​o​e​x​a​m​s​@​s​g​o​u.​a​c.​i​n​ ​മു​ഖാ​ന്ത​രം​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​സീ​റ്റ് ​ല​ഭ്യ​ത​യ​നു​സ​രി​ച്ച് ​യൂ​ണി​വേ​ഴ്സി​റ്റി​ ​പ​രീ​ക്ഷാ​കേ​ന്ദ്രം​ ​മാ​റ്റി​ ​ന​ൽ​കും.