നിലമാംമൂട്: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനം ഗ്രാമപഞ്ചായത്ത് ഓഫീസ്, വാർഡ് കേന്ദ്രങ്ങൾ, ഗ്രാമകേന്ദ്രങ്ങൾ,​അക്ഷയ ഇ-കേന്ദ്രങ്ങൾ,​വില്ലേജ് ഓഫീസുകൾ,​വായനശാലകൾ,​റേഷൻകടകൾ, വാർത്ത ബോർഡുകൾ എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്സൈറ്റിലും പ്രവൃത്തി സമയങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ നിന്നും വിവരങ്ങൾ അറിയാമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.