തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി ടിക്കറ്റിന് പത്ത് രൂപ ഫീസ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തുന്ന സാധാരണക്കാരന്റെ മേൽ അധിക ബാദ്ധ്യത അടിച്ചേൽപ്പിക്കുന്ന നടപടിയാണിത്. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് മരുന്നുകളുടെ ലഭ്യതക്കുറവും,ലാബുകളുടെ കാര്യക്ഷമത കുറവുമെല്ലാം രോഗികളെ ബാധിക്കുന്ന സാഹചര്യം നിലനിൽക്കുകയാണ്.തീരുമാനം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരുമെന്നും ജില്ലാപ്രസിഡന്റ് കണ്ണൻ.എസ്.ലാലും സെക്രട്ടറി ആദർശ് കൃഷ്ണയും അറിയിച്ചു.