vld-1

വെള്ളറട: സി.പി.എം വെള്ളറട ഏരിയ സമ്മേളനം 19 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഒറ്റശേഖരമംഗലം ശ്രീമംഗലം വീട്ടിൽ കെ.എസ്. മോഹനനാണ് ഏരിയ സെക്രട്ടറി. മറ്റൊരു അംഗത്തിന്റെ പേരും നിർദ്ദേശിച്ചുവെങ്കിലും ഉപരി കമ്മിറ്റി കെ.എസ്. മോഹനന്റെ പേരാണ് പരിഗണിച്ചത്. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ മോഹനൻ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം, കർഷക തൊഴിലാളിയൂണിയൻ നേതാവ്, സി.പി.എം കാട്ടാക്കട നെയ്യാറ്റിൻകര, വെള്ളറട, ഏരിയ കമ്മിറ്റി അംഗമായിപ്രവർത്തിച്ചുവരികയായിരുന്നു. മൈലച്ചൽ സർവ്വീസ് സഹകരണ സംഘം ജീവനക്കാരനായിരുന്നു ഇദ്ദേഹം. സർവ്വീസിൽ നിന്നു വിരമിച്ച ശേഷം വെള്ളറട ഏരിയ കമ്മിറ്റി അംഗമായി സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു. എം. ആർ. രംഗനാഥൻ, ടി. എൽ. രാജ്, വി. സനാതനൻ, വി.എസ്. ഉദയൻ, ബിജുതുരത്തേൽ, പനച്ചമൂട് ഉദയൻ, സി. ജ്ഞാനദാസ്, കെ.കെ. സജയൻ, ജി. കുമാർ, എസ്.എസി. റോജി, എസ്. ഉഷകുമാരി, ടി. ചന്ദ്രബാബു, പി.എസ്. നീരജ്, എ.എസ്. ജീവൽ കുമാർ, പശുവണ്ണറ രാജേഷ്, തുടലി സദാശിവൻ, എച്ച്.എസ്. അരുൺ, ഡി. ലൈല, എന്നിവരാണ് മറ്റ് ഏരിയ കമ്മിറ്റി അംഗങ്ങൾ. നിലവിലുണ്ടായിരുന്ന ഏരിയ സെക്രട്ടറി ഡി.കെ. ശശി ജില്ല കമ്മിറ്റിയിൽ പോവുകയും അഡ്വ: വേലായുധൻ നായരെ ഒഴിവാക്കുകയും ചെയ്തു. ഇന്ന് റെഡ് വോളന്റിയർമാർച്ച്, പൊതുസമ്മേളനം എന്നിവ നടക്കും. വൈകിട്ട് മണ്ഡപത്തിൻകടവ് നടക്കുന്ന പൊതു സമ്മേളനം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.