
തിരുവനന്തപുരം: എസ്.കെ ഹോസ്പിറ്റലിൽ അയോർട്ടിക് വാൽവ് മാറ്റിവയ്ക്കുന്ന അതിനൂതന ചികിത്സയായ ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ളേസ്‌മെന്റ് വിജയകരമായി നടന്നു.69കാരനായ രോഗിയിലാണ് പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ ഇൗ ചികിത്സ നടപ്പിലാക്കിയത്.സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റായ ഡോ.അർഷാദ് എമ്മിന്റെ നേതൃത്വത്തിൽ നടന്ന ചികിത്സയിൽ ഡോ.സുരേഷ്,വിജയ് തോമസ് ചെറിയാൻ,ഡോ.ഹരിഹര സുബ്രഹ്മണ്യൻ,ഡോ.രാജേഷ്,ഡോ.ഹരി തുടങ്ങിയവർ പങ്കാളികളായി.നെഞ്ച് തുറന്നുള്ള സർജറി ഒഴിവാക്കി തുടയിലെ 5 എം.എം വ്യാസമുള്ള കവാടത്തിലൂടെ രക്തക്കുഴലിൽ കൂടി വാൽവ് പുനഃസ്ഥാപിക്കുകയാണ് ഇൗ ചികിത്സാരീതിയുടെ പ്രത്യേകത.മാത്രമല്ല, രണ്ട്, മൂന്ന് ദിവസത്തിനുള്ളിൽ രോഗിയെ ഡിസ്ചാർജ്ജും ചെയ്യാം.
ക്യാപ്ഷൻ: എസ്.കെ ഹോസ്പിറ്റലിൽ നെഞ്ച് തുറക്കാതെ നടന്ന ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോക്ടർമാർ