nreg

വർക്കല: തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റിയിലെയും പഞ്ചായത്തുകളിലെയും തൊഴിലുറപ്പ് തൊഴിലാളികൾ 27ന് കേന്ദ്രഗവ. ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തും.സമര പരിപാടിയുടെ ഭാഗമായി നടന്ന പ്രവർത്തകയോഗം യൂണിയൻ ജില്ലാ എക്സികുട്ടീവ് കമ്മിറ്റി അംഗം കെ. എം.ലാജി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ്‌ ബീന അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ശ്രീധരൻകുമാർ, സജ്നുസലാം,എസ്. സുനിൽ, പ്രിയങ്ക ബിറിൽ എന്നിവർ സംസാരിച്ചു.