gramashabdam

പാറശാല: ഗ്രാമശബ്ദം സാഹിത്യ സാംസ്കാരിക കൂട്ടായ്മയുടെ 8-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ഗ്രാമ സാംസ്കാരികോത്സവ് 27മുതൽ30 വരെ ധനുവച്ചപുരം പഞ്ചായത്ത് ജംഗ്ഷനിൽ നടക്കും. പരിപാടിയുമായി ബന്ധപ്പെട്ട സംഘാടക സമിതി ഓഫീസ് കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ്.സന്ധ്യ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗവും സംഘാടക സമിതി ജനറൽ കൺവീനറുമായ വി.ബിന്ദുബാല, ഗ്രാമശബ്ദം ചെയർമാൻ റോബിൻ പ്ലാവിള, കൊല്ലയിൽ കൃഷി ഓഫീസർ ഷീൻ ജോൺസ്, കുടുംബശ്രീ ചെയർപേഴ്സൻ സുശീല കെ.പി, സത്യറീജ (ജി.ആർ.പി)എന്നിവർ പങ്കെടുത്തു.