
പാറശാല: പാറശാല ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഹൈജിയ ഹെൽത്ത് ക്ലബിൽ നടന്നു. ജി.എം.ടി കോ-ഓർഡിനേറ്റർ ലയൺ അഡ്വ. എസ്.എസ്.ഷാജി പുതിയ പുതിയ ഭാരവാഹികളുടെ ഇൻസ്റ്റലേഷൻ നിർവഹിച്ചു. റീജിയൺ ചെയർമാൻ ലയൺ.ഫ്രാങ്ക്‌ളിൻ രാജ്, സോൺ ചെയർമാൻ ലയൺ സെലിൻ ജോസ് എന്നിവർ പങ്കെടുത്തു. ക്ലബിന്റെ എൻവയൺമെന്റൽ പ്രോജക്ട് ലയൺ.ഫ്രാങ്ക്ലിൻരാജ് ഉദ്ഘാടനം ചെയ്തു. ലയൺ പരമേശ്വരൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. പാറശാല ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികളായി എസ്.ലാൽകുമാർ (പ്രസിഡന്റ്), വി.എസ്.ശരത് ചന്ദ്രൻ (സെക്രട്ടറി), പൂർണിമ മാത്യു ജയൻ (ട്രഷറർ) എന്നിവർ ചുമതലയേറ്റു.