തിരുവനന്തപുരം: പരമ്പരാഗത മത്സ്യത്തൊഴിലാളികൾ സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ലോക മത്സ്യത്തൊഴിലാളി ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത വെള്ളയമ്പലം ടി.എസ്.എസ്.എസ് സെന്റ് സേവ്യേഴ്സ് ഹാളിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തിനുള്ള അവകാശം സ്ഥാപിച്ചുകിട്ടണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ പറഞ്ഞു. ലത്തീൻ അതിരൂപത ഫിഷറീസ് മിനിസ്ട്രി ഡയറക്ടർ ഫാ.ലൂസിയൻ തോമസ് അദ്ധ്യക്ഷത വഹിച്ചു.
ലോക മത്സ്യത്തൊഴിലാളി ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശില്പശാലയുടെ സംഗ്രഹം തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ലിസ്ബ യേശുദാസ് പൊതുസമ്മേളനത്തിൽ അവതരിപ്പിച്ചു.വി.കെ.പ്രശാന്ത് എം.എൽ.എ,സോഷ്യൽ ആക്ഷൻ മിനിസ്ട്രി ഡയറക്ടർ ഫാ.ആഷ്ലിൻ ജോസ്,ടി.എസ്.എസ്.എസ് ആരോഗ്യ വിഭാഗം കോഓർഡിനേറ്റർ സിസ്റ്റർ സ്വപ്ന തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഇ.എസ്.പി പുല്ലുവിള മേഖല നാടകവും അവതരിപ്പിച്ചു.