തിരുവനന്തപുരം: മിനിമം പെൻഷൻ 9000 രൂപയാക്കുക,പെൻഷൻ ക്ഷാമബത്ത ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പി.എഫ് പെൻഷണേഴ്സ് അസോസിയേഷൻ (പി.എഫ്.പി.എ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ.എം.എസിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു.
ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി വി.ജെ.ജോസഫ്,എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് മാഹീൻ അബൂബക്കർ, ബി.എം.എസ് സംസ്ഥാന സമിതിയംഗം കെ.ജയകുമാർ, പി.എഫ്.പി.എ സംസ്ഥാന കമ്മിറ്റി അംഗം എം.രാജശേഖരൻ, ജില്ലാ ജനറൽ സെക്രട്ടറി സോമശേഖരൻ നായർ, ജില്ലാ ട്രഷറർ പി.ജി.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.