തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണത്തിനുള്ള ടെൻഡർ മന്ത്രിസഭായോഗം അംഗീകരിച്ചു. കൈതമുക്ക് - പേട്ട, സെന്റ് സേവ്യേഴ്സ് ജംഗ്ഷന്‍ - വലിയതുറ, ഗാന്ധിപാർക്കിന് ചുറ്റും, കൽപക്കടവ് - ചാക്ക, ഈഞ്ചയ്ക്കൽ പുത്തൻ റോഡ് ജംഗ്ഷൻ - പൊന്നറപാലം റോഡ്, സീവേജ് ഫാം, വിദ്യാഗാർഡൻ, എയർപോർട്ട് - ശ്രീലാന്തിമുക്ക് റോഡ്, ഈഞ്ചയ്ക്കൽ - കാഞ്ഞിരവിളാകം, കൈതമുക്ക് ടെമ്പിള്‍ ജംഗ്ഷൻ - വെസ്റ്റ് ഫോർട്ട്, പാസ്പോർട്ട് ഓഫീസ് - ഇരുമ്പ് പാലം - തേങ്ങാപ്പുര- കവറടി, വള്ളക്കടവ് - ആറാട്ട് ഗെയ്റ്റ് ജനറൽ സിവിൽ വർക്ക് എന്നീ പ്രവൃത്തികളുമായി ബന്ധപ്പെട്ട ടെൻഡറും അംഗീകരിച്ചു.