തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഒന്നാം അനക്സ് കെട്ടിടത്തിലെ ഒന്നാം നിലയിലെ ടോയ്‌ലെറ്റിലെ ക്ലോസറ്റ് പൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് ഗുരുതരമായി പരിക്കേൽക്കാനിടയാക്കിയത് കെട്ടിടങ്ങൾക്ക് അറ്റക്കുറ്റപ്പണി നടത്തുന്നതിലുള്ള വീഴ്ചയാണെന്ന വിമർശനവുമായി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ. രണ്ടുമാസത്തിനിടെ രണ്ട് അപകടങ്ങളുണ്ടായി.എന്നിട്ടും അറ്റക്കുറ്റപ്പണി നടത്താൻ ഒരു നീക്കവുമില്ല.
ഒക്ടോബർ 4ന് പഴയ നിയമസഭാ മന്ദിരത്തിൽ പ്രവർത്തിച്ച ഓഫീസിൽ സീലിംഗ് അടർന്നുവീണ് അഡീഷണൽ സെക്രട്ടറിക്ക് സാരമായി പരിക്കേറ്റിരുന്നു.കോടികൾ കെട്ടിടങ്ങളുടെ റിപ്പയറിംഗിനും മെയിന്റനൻസിനും വേണ്ടി മുടക്കുന്ന സർക്കാർ,സെക്രട്ടേറിയറ്റിലെ കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിൽ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്നും പ്രസിഡന്റ് ഇർഷാദ് എം.എസും ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ.പി.യും പറഞ്ഞു.