തിരുവനന്തപുരം:നൃത്ത സ്ഥാപനമായ ദർപ്പണയുടെ വാർഷിക ആഘോഷം കാർത്തിക തിരുനാൾ തിയേറ്ററിൽ 23,24 തീയതികളിൽ നടക്കും. 23ന് വൈകിട്ട് 6.30ന് കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ ഉദ്ഘാടനം ചെയ്യും.കെ.യു.ഡബ്ലിയു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ മുഖ്യാഥിതിയാകും. സംവിധായകൻ വിജി തമ്പി സമ്മാനദാനം നിർവഹിക്കും. 7ന് ബിന്ദു പ്രദീപിന്റെ ഏകാങ്ക നാടകം ദ്രൗപതി നടക്കും.24ന് മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയ ഉദ്ഘാടനം ചെയ്യും. അനിൽ നമ്പ്യാർ, അഭിജിത് ബാലകൃഷ്ണൻ,അജിമ് ഷാദ്, ജോയ് നായർ, പ്രജീഷ് കൈപ്പള്ളി,രഞ്ജിത് രാമചന്ദ്രൻ എന്നിവർ ഭദ്രദീപം തെളിക്കും. നടനും നിർമ്മാതവുമായ ദിനേശ് പണിക്കർ സമ്മാനദാനം നിർവഹിക്കും. 7ന് സുരഭി എം.നായരുടെ നേതൃത്വത്തിൽ മയൂര സ്‌കൂൾ ഒഫ് ഡാൻസിലെയും ദർപ്പണയിലെയും കലാകാരികൾ അവതരിപ്പിക്കുന്ന നൃത്തവും ഉണ്ടാകുമെന്ന് ദർപ്പണ ഡയറക്ടർ ഗീത കൃഷ്ണകുമാറും തിരക്കഥാകൃത്ത് വിനു കിരിയത്തും അറിയിച്ചു.