
പാറശാല: റോട്ടറി ക്ലബ്ബ് ഒഫ് കാരോടിന്റെ ചാർട്ടേർഡ് ദിനവും 50-മത് മീറ്റിംഗും റൊട്ടേറിയൻ മുരളീധരൻ ഉദ്ഘാടനം ചെയ്തു. റൊട്ടേറിയൻമാരായ രാധാരമണൻ നായർ, ഡോ.രവീന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി. കാരോട് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സിന്ധുകുമാർ റോട്ടറിയുടെ മുതിർന്ന അംഗങ്ങളെയും ചാർട്ടർ അംഗങ്ങളെയും പൊന്നാടയണിയിച്ച് ആദരിച്ചു. ചാർട്ടേർഡ് ദിനത്തിന്റെ ഭാഗമായി കാരുണ്യ തീരം ബഡ്‌സ് സ്‌കൂളിന് വീൽചെയറും, കാൻസർ രോഗിക്കും ഡയാലിസിസിന് വിധേയനാകുന്ന മറ്റൊരു രോഗിക്കും ചികിത്സാ സഹായങ്ങളും വിതരണം ചെയ്തു.