secretariat-

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഒഴിവുള്ള തസ്തികകളിൽ ഉടൻ നിയമനം നടത്താൻ ചീഫ്സെക്രട്ടറിക്ക് മന്ത്രിസഭാ യോഗം നിർദ്ദേശം നൽകി. വ്യവസായ വകുപ്പ് ഡയറക്ടർ, കൃഷി സ്പെഷ്യൽ സെക്രട്ടറി അടക്കം തസ്തികകളാണ് കാലിയായി കിടക്കുന്നത്. സസ്പെൻഷനിലായ എൻ.പ്രശാന്ത്, കെ. ഗോപാലകൃഷ്ണൻ എന്നിവർക്കും പകരക്കാരെ നിയമിക്കണം. ഗോപാലകൃഷ്ണന്റെ ഒഴിവിൽ വ്യവസായ ഡയറക്ടറായി മിർ മുഹമ്മദിനെ രാത്രിയോടെ നിയമിച്ചു. ബാക്കി തസ്തികകളിലും നിയമനം ഉടനുണ്ടാവും. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നിയമനങ്ങളിൽ സർക്കാരിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ആവശ്യമായിരുന്നു. പെരുമാറ്റച്ചട്ടം മാറിയശേഷം കളക്ടർമാരെയടക്കം മാറ്റി അഴിച്ചുപണിയുണ്ടാവും.