
തിരുവനന്തപുരം:ബി.ഡി.എം.എസ്(ഭാരത് ധർമ്മ മഹിളാ സേന) ജില്ലാ കൺവെൻഷൻ ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി നെടുമങ്ങാട് രാജേഷ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ആർ.എം.അജി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് ഉഷാശിശുപാലൻ അദ്ധ്യക്ഷത വഹിച്ചു.ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് പരുത്തിപ്പള്ളി സുരേന്ദ്രൻ,ജനറൽ സെക്രട്ടറി വേണു കാരണവർ,സെക്രട്ടറിമാരായ ബ്രിജേഷ്,ആർ.ഡി ശിവാനന്ദൻ, പ്രദീപ്കുറുന്താളി,ആലുവിള അജിത്ത്,എസ്.പ്രവീൺ,സുരേഷ്,കെ.പി അംബീശൻ,ശ്രീകുമാർ എന്നിവർ പങ്കെടുത്തു.