കോവളം: രണ്ടുദിവസം നീണ്ടുനിന്ന കേരള കണ്ടന്റ് ക്രിയേറ്റേഴ്സ് കോൺക്ലേവിന് കോവളത്ത് സമാപനം. വെള്ളാറിലെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടന്ന പരിപാടിയുടെ സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. യുവജന കമ്മീഷൻ അദ്ധ്യക്ഷൻ എം. ഷാജിർ അദ്ധ്യക്ഷനായി. എ.എ. റഹീം എം.പി മുഖ്യ പ്രഭാഷണം നടത്തി.
മുൻ ഗൂഗിൾ ഉദ്യോഗസ്ഥയും ക്രിയേറ്റിവ് ഇക്കോണമി വിദഗ്ദ്ധയുമായ വിപാഷാ ജോഷിയെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ സ്റ്റാർട്ട് മിഷൻ സി.ഇ.ഒ അനൂപ് അംബിക, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. ഷിജുഖാൻ, എൽ.എസ്. ലിജു, പി.ജി. പ്രബോധ് തുടങ്ങിയവർ സംസാരിച്ചു. കേരള യൂത്ത് കമ്മീഷനും സ്റ്റാർട്ടപ്പ് കമ്പനിയായ ബ്രിഡ്ജിംഗ് ഡോട്ട്സ് മീഡിയ സൊല്യൂഷൻസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.