
തായ‌്‌ലന്റിൽ അവധി ആഘോഷിച്ച് മലയാളത്തിന്റെ യുവതാരം ഡോ. ആതിര ഹരികുമാർ. ഗ്ളാമർ ലുക്ക് ചിത്രങ്ങൾ ആതിര സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.വേട്ടപ്പട്ടികളും ഓട്ടക്കാരും എന്ന ചിത്രത്തിലൂടെയാണ് ആതിര വെള്ളിത്തിരയിൽ എത്തുന്നത്.ആദ്യം റിലീസ് ചെയ്തത് ജിബൂട്ടി ആണെങ്കിലും ഐ.എഫ്.എഫ്.കെയിൽ പ്രദർശനത്തിനെത്തിയ .വേട്ടപ്പട്ടികളും ഓട്ടക്കാരും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു
ബേസിൽ ജോസഫ് നായകനായി സംഗീത് സംവിധാനം ചെയ്ത പാൽതൂ ജാൻവർ സിനിമയിലെ ഗർഭിണിയായ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയമാകുന്നത്. ഡോക്ടർ, അഭിനേത്രി, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ തിളങ്ങുന്ന ആതിര ആയോധന കലകളിൽ പ്രാവീണ്യം നേടിയതാണ്. തന്റെ വിശേഷങ്ങൾ ആരാധകരുമായി ആതിര പങ്കുവയ്ക്കാറുണ്ട്. സിനിമയിൽ കൂടുതൽ സജീവമാകാനാണ് തീരുമാനം. ബിജുമേനോൻ - സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ നടന്ന സംഭവം ആണ് ആതിരയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.