general

ബാലരാമപുരം: ബാലരാമപുരം പൊലീസ് സ്റ്റേഷനിലെ പി.ആർ.ഒ ആയിരുന്ന എം.കെ ഭുവനചന്ദ്രൻ നായറുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണയോഗം ബാലരാമപുരം സുഹൃത് ചാരിറ്റബിൾ സൊസൈറ്റിയിൽ നടന്നു. ബാലരാമപുരം എസ്.എച്ച്.ഒ ധർമ്മജിത്ത് ഉദ്ഘാടനം ചെയ്തു. ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.സുഹൃത്ത് ചാരിറ്റബിൾ സൊസൈറ്റി പ്രസി‌ഡന്റ് ബാലരാമപുരം അൽഫോൺസ്,​ മെമ്പർ കോട്ടുകാൽക്കോണം സുനിൽ,​ സുപ്രിയ സുരേന്ദ്രൻ,​ എസ്.ഐ മാരായ അനിൽ,​ ഹരീഷ്,​ റിട്ട.എസ്.ഐ മാരായ ചന്ദ്രസേനൻ,​ പത്മചന്ദ്രൻ,​ റൈറ്റർ സുരേഷ്,​ ചന്ദ്രപ്രഭസീനിയർ സിറ്റിസൺസ് പ്രസിഡന്റ് മാങ്കിളി ശിവൻ,​ സെക്രട്ടറി രവീന്ദ്രൻ,​ കാവിൻപുറം സുരേഷ്,​ ആലുവിള ഗോപാലകൃഷ്ണൻ,​ സുരേഷ് കിഴക്കേവീട്,​ ചാരിറ്റബിൾ സൊസൈറ്റി ട്രഷറർ എസ്.ഷീല,​ എസ്.കെ സനൽ,​ വടക്കേവിള അർജുനൻ,​ എ.രാജ് കുമാർ,​ ഒ.എസ് ശ്രീകല,​ ആർ.വി ബിജു,​ ബാഹുലേയൻ,​ ബിന്ദുലാൽ ചിറമേൽ,​ ഭുവനചന്ദ്രൻ നായരുടെ ഭാര്യ ശ്രീകല. മക്കൾ സൂരജ്,​ ശ്രുതി എന്നിവർ സംസാരിച്ചു.