madavurgramapanchayath

പള്ളിക്കൽ: തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് പരാതികളും.മടവൂർ പഞ്ചായത്തിലെ വാർഡ് വിഭജനം സി.പി.എം,ബി.ജെ.പി കൂട്ടുക്കെട്ടിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജിത് കുമാർ ആരോപിക്കുന്നു.ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി പുറപ്പെടുവിച്ച വിജ്ഞാപനവും പ്രസിദ്ധീകരിച്ച പഞ്ചായത്ത് ഭൂപടവും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മടവൂർ പഞ്ചായത്തിൽ പുതുക്കിയ പട്ടികയനുസരിച്ച് ഒരു വാർഡ് കൂടിയതോടെ വാർഡുകളുടെ എണ്ണം 16 ആകും.പുതുക്കിയത് കൊച്ചാലുംമൂട് (വാർഡ് 11).ടൗൺ വാർഡിന്റെ(16) പേര് ഇനി കുറുച്ചിയിൽ എന്നാകും.

മടവൂർ പഞ്ചായത്തിലെ വാർഡുകൾ 1.പഞ്ചായത്താഫീസ് 2.വേമൂട് 3.അറുകാഞ്ഞിരം 4.പുലിയൂർകോണം 5.ചാങ്ങയിൽ കോണം 6.കിഴക്കനേല 7.മുളവന 8.മടവൂർ 9.തുമ്പോട് 10.സീമന്തപുരം 11.കൊച്ചാലുംമൂട് 12.പടിഞ്ഞാറ്റേല 13.ഞാറയിൽകോണം 14.കക്കോട് 15.ആനകുന്നം 16.കുറിച്ചിയിൽ.

വിജ്ഞാപനത്തിൽ പരാതി അറിയിക്കേണ്ടത് ഡിസംബർ 3വരെ ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കോ നേരിട്ടോ തപാൽ മുഖേനയോ അറിയിക്കാം.