നാഗർകോവിൽ: അരുമനയിൽ അദ്ധ്യാപികയുടെ 4 പവന്റെ മാല കവർന്നു.അരുമന മലമാരി ചിറക്കര സ്വദേശി നാരായണ നായരുടെ ഭാര്യ ആശാലതയുടെ (55) മാലയാണ് കവർന്നത്.ഇന്നലെ രാവിലെയായിരുന്നു സംഭവം.ആശാലത വെട്ടുവന്നിയിലെ സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയാണ്.രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് നടന്ന് പോകുമ്പോൾ എതിരെ ബൈക്കിൽ ഹെൽമെറ്റ്‌ ധരിച്ചെത്തിയ മോഷ്ടാവ് ആശാലതയെ ഓങ്ങിയടിക്കുകയും കഴുത്തിൽ കിടന്നിരുന്ന 4 പവന്റെ മാല കവരുകയുമായിരുന്നു.നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ അരുമന പൊലീസ് കേസെടുത്തു.സി.സി ടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു.