
ആറ്റിങ്ങൽ: അറ്റിങ്ങൽ നഗരസഭയിലെ വിവിധ വാർഡുകളിൽ അമൃത് കുടിവെള്ള പദ്ധതി അട്ടിമറിച്ചെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചു.നഗരസഭയിലെ 23 മുതൽ 31വരെയുള്ള വാർഡുകളിൽ അമൃത് കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കാലതാമസം വരുത്തുകയും പക്ഷപാതപരമായി ചില വാർഡുകളിൽ മാത്രം കണക്ഷൻ നൽകാൻ ശ്രമിക്കുന്ന വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം.ആറ്റിങ്ങൽ നഗരസഭ പാർലമെന്റ് പാർട്ടി നേതാവ് പി.ഉണ്ണികൃഷ്ണൻ,ഡി.സി.സി മെമ്പർ വി.മുരളീധരൻ നായർ,മണ്ഡലം പ്രസിഡന്റ് ആർ.എസ്.പ്രശാന്ത്,സതി.കെ,രമാദേവി അമ്മ,ബ്ലോക്ക് ഭാരവാഹികളായ പ്രിൻസ് രാജ്.എസ്.കെ,ജയചന്ദ്രൻ നായർ,തോട്ടവാരം ഉണ്ണികൃഷ്ണൻ.എസ്.വിനയകുമാർ.കെ,രഘുറാം.എസ്,ഇല്യാസ്.എം,മണ്ഡലം ഭാരവാഹികളായ ജയകുമാർ,കെ.വിജയകുമാർ,പ്രതാപൻ.എസ്,ചിത്രരാജ്.കെ,വിജയൻപിള്ള സോപാനം,യൂത്ത് കോൺഗ്രസ് നേതാക്കളായ അഭിരാജ് വൃന്ദാവനം,വിഷ്ണു പ്രശീലൻ,അഭിജിത് എസ്.കെ. തുടങ്ങിയവർ നേതൃത്വം നൽകി.ഉന്നത ഉദ്യോഗസ്ഥർ ഇടപെടുകയും ഒരാഴ്ചയ്ക്കകം തന്നെ പണി ആരംഭിക്കുകയും ചെയ്യുമെന്നുള്ള ഉറപ്പിന്മേൽ ഉപരോധസമരം അവസാനിപ്പിച്ചു.