
ശിവകാർത്തികേയൻ നായകനായി സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീല പ്രധാന വേഷത്തിൽ എത്തുന്നു. തെലുങ്കിലും കന്നടയിലും തിളങ്ങുന്ന ശ്രീലീല ആദ്യമായാണ് തമിഴിൽ അഭിനയിക്കുന്നത്. ജയംരവിയാണ് മറ്റൊരു പ്രധാന താരം. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. നിവിൻപോളി പ്രതിനായകനായി എത്തുമെന്നാണ് റിപ്പോർട്ട്. ജി.വി. പ്രകാശ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും. പീരിയഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന് തമിഴകം വാനോളം പ്രതീക്ഷ നൽകുന്നു. അതേസമയം മോഡലിംഗ് രംഗത്തുനിന്ന് വെള്ളിത്തിരയിൽ എത്തിയ ശ്രീലീല കിസ് എന്നകന്നട ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. അല്ലു അർജുൻ നായകനായ പുഷ്പ 2 ൽ ശ്രീലീലയുടെ ഐറ്റം നമ്പർ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും.