
ശിവകാർത്തികേയൻ നായകനായ അമരൻ ആഗോള ബോക്സ് ഒാഫീസിൽ 300 കോടി പിന്നിട്ടു.ഇൗവർഷത്തെ കോളിവുഡ് ചിത്രങ്ങളുടെ ടിക്കറ്റ് വില്പനയിൽ ബുക്ക് മൈ ഷോയിൽ അമരൻ ഒന്നാമത് എത്തി. വിജയ് നായകനായ ഗോട്ടിനെ മറികടന്നാണ് ഇൗ നേട്ടം.17.7 ലക്ഷം ടിക്കറ്റുകളാണ് വിജയ്‌യുടെ ഗോട്ടിന്റേതായി വിറ്റത്. അതേസമയം അമരൻ 178.3465 ടിക്കറ്റുകളാണ് വിറ്റഴിച്ചത്.
വിജയ് യ്ക്ക് പകരം ആര് എന്ന ചോദ്യത്തിൽ നിലവിൽ കോളിവുഡിൽ നിന്ന് ഉയരുന്ന ഉത്തരം ശിവകാർത്തികേയൻ എന്നാണ്. വിജയ് നായകനായ ഗോട്ടിൽ ശിവകാർത്തികേയൻ അതിഥി വേഷത്തിൽ എത്തിയിരുന്നു.സുധ കൊങ്കര, വെങ്കട് പ്രഭു, സിബി ചക്രവർത്തി, നെൽസൺ എന്നിവരുടെ ചിത്രങ്ങളിൽ ശിവകാർത്തികേയനാണ് നായകൻ.