
കല്ലമ്പലം: കഞ്ചാവ് ചെറുപൊതികളിലാക്കി ചില്ലറവില്പന നടത്തുന്ന ആൾ വർക്കല എക്സൈസിന്റെ പിടിയിലായി. നാവായിക്കുളം തോട്ടുംകര പുത്തൻവീട്ടിൽ അശോക (54)നാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 8 മണിയോടെ നാവായിക്കുളം ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് നാവായിക്കുളം, കല്ലമ്പലം, ആറ്റിങ്ങൽ ഭാഗങ്ങളിൽ കഞ്ചാവ് വില്പന നടത്തുന്നതിനിടെയാണ് വടക്കേവയൽ ജംഗ്ഷനിൽ വച്ച് 1.5 കിലോ കഞ്ചാവുമായി പ്രതി പിടിയിലായത്. വർക്കല സർക്കിൾ ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ കെ.സുദർശനൻ, ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ രതീശൻ ചെട്ടിയാർ, വിജയകുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ലിബിൻ, അരുൺമോഹൻ, സിവിൽ എക്സൈസ് ഓഫീസർ രതീഷ്. എം.ആർ, എക്സൈസ് ഡ്രൈവർ രഞ്ജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.