
അഭിഷേക് ബച്ചൻ- ഐശ്വര്യറായ് വിവാഹമോചന വാർത്തയോട് ഇതാദ്യമായി പ്രതികരിച്ച് അമിതാഭ് ബച്ചൻ. താൻ ഒരു കാലത്തും കുടുംബത്തെക്കുറിച്ച് ഏറെ സംസാരിച്ചിട്ടില്ല. കാരണം അത് എന്റെ സ്വകാര്യതയാണ്.
അതുകൊണ്ട് തന്നെ അതിന്റെ രഹസ്യാത്മകത എനിക്ക് നിർബന്ധവുമാണ്.
ഉൗഹാപോഹങ്ങളെല്ലാം ഉൗഹാപോഹങ്ങളായി തന്നെ അവശേഷിക്കും. അസത്യമാണ് പ്രചരിക്കുന്നത്. ഒരുറപ്പുമില്ലാത്ത കാര്യങ്ങൾക്ക് മറുപടി പോലും അർഹിക്കുന്നില്ല. ചോദ്യചിഹ്നമിട്ട് കൊണ്ടുള്ള വിവരങ്ങളാണ് പലരും പുറത്തുവിടുന്നത്. എന്ത് വേണമെങ്കിലും പ്രചരിപ്പിക്കാം. പക്ഷേ ഇത് ചോദ്യചിഹ്നത്തോടൊപ്പമാകുമ്പോൾ അതിന്റെ ചുവടുപിടിച്ച് കൂടുതൽ എരിവും പുളിയുമുള്ള അസത്യങ്ങൾ പ്രചരിക്കുകയാണ്. അത് എങ്ങനെയാണ് ഇതിൽ ബന്ധപ്പെട്ടിരിക്കുന്നവരെ ബാധിക്കുന്നതെന്ന് ചിന്തിക്കേണ്ടിരിക്കുന്നു. ബച്ചന്റെ വാക്കുകൾ. അതേസമയം ഐശ്വര്യയും അഭിഷേകും വേർപിരിഞ്ഞാണ് താമസിക്കുന്നത്. അംബാനി കല്യാണത്തിന് ഇരുവരും വെവ്വേറെയാണ് എത്തിയത്.
ഐശ്വര്യയുടെ പിറന്നാൾ ദിനത്തിൽ അഭിഷേകോ അമിതാഭ് ബച്ചനോ പതിവുപോലെ ആശംസ പോസ്റ്ററുകൾ പങ്കുവച്ചില്ല. കഴിഞ്ഞദിവസം മകൾ ആരാധ്യ ബച്ചന്റെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് ഐശ്വര്യ പങ്കുവച്ച ചിത്രങ്ങളിലും അഭിഷേകോ കുടുംബമോ ഉണ്ടായിരുന്നില്ല.