sivagiri

ശിവഗിരി : 92-ാമത് ശിവഗിരി തീർത്ഥാടനത്തിന് അന്നദാനം നടത്തുന്നതിനുളള അന്നക്ഷേത്രത്തിന്റെ കാൽനാട്ടു കർമ്മം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നിർവ്വഹിച്ചു. തീർത്ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, സ്വാമി സുകൃതാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി ദേശികാനന്ദ യതി, ബ്രഹ്മചാരിമാർ, നഗരസഭ ചെയർമാൻ കെ.എം.ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ, വാർഡ് മെമ്പർ രാഖി, പന്തൽ കോൺട്രാക്ടർ അനിൽകുമാർ, വിവിധ കമ്മിറ്റിയംഗങ്ങൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.